---
title: "എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ്    കണ്ണൂരിൽ അറസ്റ്റില്‍"
english_title: "Youth arrested with LSD stamps"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159139/Youth arrested with LSD stamps"
published_at: "2023-11-03T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544982e0e3c1_65448d440f2f9_news1.jpg"
keywords: []
---

# എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ്    കണ്ണൂരിൽ അറസ്റ്റില്‍

> **Lead Summary:** ത​ളി​പ്പ​റ​മ്പ്: മാ​ര​ക​ ല​ഹ​രി​മ​രു​ന്നാ​യ എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് അറസ്റ്റിൽ. തൃ​ച്ചം​ബ​രം മീ​ത്ത​ലെ​വീ​ട്ടി​ല്‍ പ്ര​ണ​വ് പ​വി​ത്ര നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.​

## Article Content

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​ ല​ഹ​രി​മ​രു​ന്നാ​യ എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് അറസ്റ്റിൽ. തൃ​ച്ചം​ബ​രം മീ​ത്ത​ലെ​വീ​ട്ടി​ല്‍ പ്ര​ണ​വ് പ​വി​ത്ര നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.​

ഓ​ൺ​ലൈ​ൻ ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന ആളാണിയാൾ. ബു​ധ​നാ​ഴ്ച രാ​ത്രി 11.40ന് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ​ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ലെ ടി.​പി മെ​ഡി​ക്ക​ൽ​സി​നു സ​മീ​പ​ത്തു വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

0.074 ഗ്രാം ​എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ ജി​ജി​മോ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷി​ജു​മോ​ൻ, വി​ജേ​ഷ്, സ​ജി​ത്ത്, ഗി​രീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159139/Youth arrested with LSD stamps)